Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മന്നം സാംസ്‌കാരികവേദി ഉദ്ഘാടനവും ഓണാഘോഷപരിപാടികളും
28/09/2016
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ മന്നം സാംസ്‌കാരികവേദി ഉദ്ഘാടനം നടനും സംവിധായകനുമായ പി.ബാലചന്ദ്രന്‍ നിര്‍വഹിക്കുന്നു

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ മന്നം സാംസ്‌കാരികവേദി ഉദ്ഘാടനവും ഓണാഘോഷപരിപാടികളും വടക്കേനട എന്‍.എസ്.എസ് ഓഡിറേറാറിയത്തില്‍ നടന്നു. നടനും സംവിധായകനുമായ പി.ബാലചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാംസ്‌കാരികവേദി കോ-ഓര്‍ഡിനേററര്‍ ഡോ. ആര്‍.വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് എസ്.മധു, വനിതാ യൂണിയന്‍ പ്രസിഡന്റ് കെ.ജി രാജലക്ഷ്മി, എന്‍.ജി ബാലചന്ദ്രന്‍, എന്‍.പത്മനാഭപിള്ള, എന്‍.മധു, പി.എന്‍ രാധാകൃഷ്ണന്‍, എന്‍.കെ രാജശേഖരന്‍ നായര്‍, കെ.എസ് സാജുമോന്‍, എം.ഗോപാലകൃഷ്ണന്‍, പി.കൃഷ്ണന്‍കുട്ടി നായര്‍, പി.ജി രാജേന്ദ്രന്‍, സി.പി നാരായണന്‍ നായര്‍, സുരേഷ്‌കുമാര്‍, എല്‍.കൃഷ്ണകുമാരിയമ്മ, മുരുകേഷ്, ഡോ. ഇ.എന്‍ ശിവദാസ്, എ.എന്‍ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.