Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ട്രാഫിക് ബോധവല്‍ക്കരണ പരിപാടി
28/09/2016
വൈക്കം ആശ്രമം സ്‌ക്കൂളിലെ സ്റ്റുഡന്റ്‌സ് പോലീസിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ ട്രാഫിക് ബോധവല്‍ക്കരണ പരിപാടിയുടെ ഫ്‌ളാഗ് ഓഫ് വൈക്കം എസ്.ഐ എം.സാഹില്‍ നിര്‍വഹിക്കുന്നു

വൈക്കം: ആശ്രമം സ്‌ക്കൂളിലെ കുട്ടിപ്പോലീസ് നടത്തിയ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി ശ്രദ്ധേയമായി. സ്റ്റുഡന്റ്‌സ് പോലീസിന്റെ മൂന്ന് ദിവസത്തെ ക്യാമ്പിനോടനുബന്ധിച്ചായിരുന്നു ശുഭയാത്ര എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. ഹെല്‍മററ് ധരിച്ചുവന്ന ബൈക്ക് യാത്രികര്‍ക്ക് മിഠായി നല്‍കിയും നന്ദിയര്‍പ്പിച്ചും, അല്ലാത്തവര്‍ക്ക് ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കുറിപ്പുകള്‍ നല്‍കി ബോധവല്‍ക്കരിച്ചും നഗരത്തില്‍ കുട്ടിപ്പോലീസ് സജീവമായി. വൈക്കം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.സാഹില്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ പി.ആര്‍ ബിജി, സിവില്‍ പോലീസ് ഓഫീസര്‍ കെ.വി സന്തോഷ്, ദീപാമോള്‍, സ്‌ക്കൂള്‍ സി.പി.ഒ സാബു കോക്കാട്ട്, എ.സി.പി.ഒ അമൃത പാര്‍വതി, പവിത്രന്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.