Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ ഓയില്‍പാം റൈസ്മില്ലില്‍ അന്യസംസ്ഥാനത്തു നിന്നും നെല്ലുസംഭരണം
28/09/2016

വൈക്കം: വൈക്കം താലൂക്കിലെ വിവിധ പാടശേഖരങ്ങളില്‍ വിളവെടുപ്പ് ആരംഭിച്ചിരിക്കേ അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ നിന്നും നെല്ലുസംഭരിക്കാതിരിക്കാന്‍ വെച്ചൂര്‍ ഓയില്‍പാം റൈസ്മില്ലിന്റെ പുതിയ മാനേജിംഗ് ഡയറക്ടര്‍ തമിഴ്‌നാട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നായി ടോറസുകളില്‍ നെല്ലുകൊണ്ടു വന്ന് ഗോഡൗണ്‍ നിറയ്ക്കുന്നു. സംഭരണശാല നിറഞ്ഞു കഴിഞ്ഞാല്‍ വൈക്കം താലൂക്കില്‍പ്പെട്ട പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കാതിരിക്കാനുള്ള കുതന്ത്രമാണ് ഇതിനു പിന്നിലുള്ളതെന്ന് അഖിലേന്ത്യാ കിസാന്‍സഭ മണ്ഡലം കമ്മററി ആരോപിച്ചു. ഇടനിലക്കാരില്‍ നിന്നും കമ്മീഷനും ഓഫറുകളും മാനേജിംഗ് ഡയറക്ടര്‍ക്ക് ലഭിക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ രണ്ടുവര്‍ഷമായി വൈക്കം താലൂക്കിലെയോ സമീപപ്രദേശങ്ങളായ അയ്മനം, ആര്‍പ്പുക്കര, കുമരകം പ്രദേശങ്ങളിലെയോ നെല്ല് വെച്ചൂര്‍ റൈസ്മില്‍ സംഭരിക്കുന്നില്ല. സംഭരിക്കുന്ന നെല്ലിന് സപ്ലൈകോ കൊടുക്കുന്നതിലും താമസിച്ചാണ് വില നല്‍കുന്നതും. അന്യജില്ലകളില്‍ നിന്നോ അന്യസംസ്ഥാനങ്ങളില്‍ നിന്നോ നെല്ല് മില്ലില്‍ എത്തിക്കാനുള്ള നടപടികളുമായി മാനേജ്‌മെന്റ് മുന്നോട്ടു പോയാല്‍ നെല്ലുകൊണ്ടുവരുന്ന ലോറികള്‍ തടയുമെന്ന് അഖിലേന്ത്യാ കിസാന്‍സഭ മണ്ഡലം കമ്മററി സെക്രട്ടറി കെ കെ ചന്ദ്രബാബു അറിയിച്ചു. യോഗത്തില്‍ തപസ്യ പുരുഷോത്തമന്‍, അനില്‍ ചള്ളാങ്കല്‍, കെ രമേശന്‍, കെ ജി രാജു, പി സോമന്‍പിള്ള എന്നിവര്‍ സംസാരിച്ചു.