Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്‍കൃഷി വിളവെടുപ്പ്
28/09/2016
ചെമ്മനത്തുകര സി.കെ വണ്‍ പാടശേഖരത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ നിര്‍വഹിക്കുന്നു

വൈക്കം: ചെമ്മനത്തുകര സി.കെ വണ്‍ പാടശേഖരത്തിലെ നെല്‍കൃഷി വിളവെടുപ്പ് കുരുന്നുകള്‍ക്ക് ആവേശമായി. പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ ടി.വി പുരം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് ഇവിടെ കൃഷിയിറക്കിയത്. ചെമ്മനത്തുകര യു.പി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളും ഉത്സവത്തില്‍ പങ്കാളികളായി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. മെമ്പര്‍മാരായ എസ്.ബിജു, വിഷ്ണു ഉല്ലാസ്, ജോര്‍ജ്ജ് വര്‍ഗീസ് നടിച്ചിറ, കൃഷി ഓഫീസര്‍മാരായ സോണിയ സബിത, എം.പി ഷാജി, തങ്കപ്പന്‍, വാസു എന്നിവര്‍ പ്രസംഗിച്ചു.