Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യകൃഷി ആരംഭിച്ചു.
04/12/2015
വടയാര്‍ ഇന്‍ഫന്റ് ജീസസ് സ്‌ക്കൂളില്‍ ആരംഭിച്ച മത്സ്യകൃഷിയുടെ ഉദ്ഘാടനം സ്‌ക്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് ഇടശ്ശേശി നിര്‍വഹിക്കുന്നു.
വടയാര്‍ ഇന്‍ഫന്റ് ജീസസ് സ്‌ക്കൂളിലെ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നവീകരിച്ച കുളത്തില്‍ മത്സ്യകൃഷി ആരംഭിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി മാര്‍ട്ടിന്‍ ജോര്‍ജ്ജ് വല്യാറയാണ് ഇതിനാവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കിയത്. സ്‌ക്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് ഇടശ്ശേശി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം നിര്‍മല മാര്‍ട്ടിന്‍ മുഖ്യാതിഥിയായിരുന്നു. സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് മെഴ്‌സി ഡേവിഡ്, എക്കോ ക്ലബ്ബ് കണ്‍വീനര്‍ ബീന തോമസ് എന്നിവര്‍ പങ്കെടുത്തു.