Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കോളര്‍ഷിപ്പ് വിതരണം
28/09/2016

വൈക്കം: വൈക്കം മേഖലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്ലസ്ടു പാസ്സായ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ദി പിള്ളൈ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌കോളര്‍ഷിപ്പ് 2016-17ലേക്ക് പുതുതായി തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥിക്ക് ഒക്‌ടോബര്‍ 2ന് വൈക്കം വടക്കേനടയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ചു വിതരണം ചെയ്യുന്നു. തലയോലപ്പറമ്പ് എ ജെ ജെ എം എച്ച് എസ് എസിലെ പ്രിന്‍സിപ്പല്‍ കെ ശ്രീകല സ്‌കോളര്‍ഷിപ്പ് വിതരണം നടത്തും. വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി പി ശ്രീദേവി അദ്ധ്യക്ഷത വഹിക്കും. ടി പി ബി പണിക്കര്‍, പി കെ ഹരിദാസ്, ടി ആര്‍ അംബികാദേവി, ജി മധു, വി വിനോദ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.