Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ്
27/09/2016
വൈക്കം ആശ്രമം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ അഗ്രിക്കള്‍ച്ചര്‍ വിഭാഗത്തില്‍ നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വഹിക്കുന്നു.

വൈക്കം: സത്യഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി (ആശ്രമം) സ്‌ക്കൂളിലെ അഗ്രിക്കള്‍ച്ചര്‍ വിഭാഗത്തില്‍ നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളെ കൃഷി നടത്തിപ്പിനും പ്രാപ്തരാക്കിയാണ് വിഷരഹിത പച്ചക്കറി കൃഷി നടപ്പിലാക്കിയത്. വെണ്ട, ചീര, പയര്‍, വെള്ളരി, മത്തന്‍, വഴുതന, പാവല്‍, തക്കാളി, മുളക്, പടവലം എന്നിവയാണ് കൃഷി ചെയ്തത്. വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷാജി മാടയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ പി.ആര്‍ ബിജി, എന്‍.ബാബുരാജ്, ഷാജി ടി.കുരുവിള, സിന്ധു, സിജീഷ് എന്നിവര്‍ പങ്കെടുത്തു.