Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൈതൃകസ്മാരകമായി നിലനിര്‍ത്തേണ്ട വൈക്കത്തെ പഴയ ബോട്ട്‌ജെട്ടി സംരക്ഷിക്കണം
26/09/2016

വൈക്കം: പൈതൃകസ്മാരകമായി നിലനിര്‍ത്തേണ്ട വൈക്കത്തെ പഴയ ബോട്ട്‌ജെട്ടി സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് എ ഐ വൈ എഫ് വൈക്കം മണ്ഡലം കമ്മററി ആവശ്യപ്പെട്ടു. വൈക്കം സത്യാഗ്രഹ സമരകാലത്ത് ഗാന്ധിജി വന്നിറങ്ങിയ പഴയ ബോട്ട്‌ജെട്ടി പുതിയ ബോട്ടുജെട്ടിയുടെ നിര്‍മ്മാണത്തിനു ശേഷം അവഗണിക്കപ്പെട്ട അവസ്ഥയിലാണ്. വൈക്കം സത്യാഗ്രഹ സമരത്തിന്റെ യഥാര്‍ത്ഥസ്മാരകമായ വൈക്കം ജെട്ടി ആനിലയില്‍ സംരക്ഷിച്ചു നിലനിര്‍ത്തുകായെന്നത് വൈക്കത്തെ ജനങ്ങളുടെ ആഗ്രഹമാണ്. ഇപ്പോള്‍ ഇരുട്ടായാല്‍ ഈ പ്രദേശം മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി മാറിയിരിക്കുന്നു. വൈക്കം ജെട്ടിയില്‍ സര്‍വ്വീസ് നടത്തിയിരുന്ന എ-89-ാം നമ്പര്‍ ബോട്ട് പഴയ ബോട്ടുജെട്ടിക്ക് സമീപം കെട്ടിയിട്ടിട്ട് മാസങ്ങളായി. നേരിയ തകരാര്‍ മാത്രമുണ്ടായിരുന്ന ഈ ബോട്ട് യഥാസമയം അററകുററപ്പണികള്‍ നടത്താതെ വന്നതിനാല്‍ ആണ് ഇപ്പോള്‍ സര്‍വ്വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയില്‍ മാററിയിടേണ്ടി വന്നിട്ടുള്ളത്. നിലവില്‍ സര്‍വ്വീസ് നടത്തുന്ന ബോട്ടില്‍ ഒരെണ്ണം കേടായാല്‍ പകരം സര്‍വ്വീസ് നടത്താന്‍ മറെറാരു ബോട്ട് ഇല്ലാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്. അത് നൂറുകണക്കിന് യാത്രക്കാര്‍ ദിനംപ്രതി സഞ്ചരിക്കുന്ന വൈക്കം ഫെറിയില്‍ യാത്രാക്ലേശം രൂക്ഷമാക്കും. പ്രസിദ്ധമായ വൈക്കത്തഷ്ടമിക്ക് കൊടിയേറാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ബോട്ടുകളുടെ അററകുററപ്പണികള്‍ പൂര്‍ത്തിയാക്കി യാത്രക്ലേശം പരിഹരിക്കുന്നതിനും പഴയ ബോട്ട്‌ജെട്ടി സത്യാഗ്രഹത്തിന്റെ യഥാര്‍ത്ഥ സ്മാരകം എന്നനിലയില്‍ സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്ന് എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് എം പി സാനു, സെക്രട്ടറി അഡ്വ. എം ജി രഞ്ജിത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.