Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം കൃഷിഭവനില്‍ കൃഷി ഓഫീസര്‍ ഇല്ല
26/09/2016

വൈക്കം: കോട്ടയം ജില്ലയില്‍ 32 പാടശേഖരങ്ങളിലായി 2000 ഏക്കര്‍ നെല്‍കൃഷി നടക്കുന്ന തലയാഴം കൃഷിഭവനില്‍ കൃഷി ഓഫീസര്‍ ഇല്ലാതായിട്ട് മാസങ്ങളായി. ഇതുമൂലം കൃഷിക്കാര്‍ വലയുകയാണ്. അടിയന്തിരമായി കൃഷി ഓഫീസറെ നിയമിച്ചില്ലെങ്കില്‍ പ്രക്ഷോഭസമരം സംഘടിപ്പിക്കുമെന്ന് കിസാന്‍സഭ പഞ്ചായത്ത് പ്രസിഡന്റ് പി ജി ബേബിയും സെക്രട്ടറി സി വി ശശിധരനും അറിയിച്ചു. യോഗം കിസാന്‍സഭ മണ്ഡലം സെക്രട്ടറി കെ കെ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.