Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹൃദയ ക്ഷേമസംഘങ്ങളുടെ രജതജൂബിലി സമ്മേളനം
26/09/2016
സഹൃദയ ക്ഷേമ സംഘം രജതജൂബിലി സമ്മേളനം കാര്‍ഡിനല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സ്വാശ്രയ സങ്കല്‍പ്പങ്ങളും ശുചിത്വബോധവും സേവനമനോഭാവവുമാണ് സമൂഹത്തെ സമഗ്രപുരോഗതിയിലേക്കു നയിക്കുന്ന പടവുകളെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ദിനാല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സഹൃദയ ക്ഷേമസംഘങ്ങളുടെ രജതജൂബിലി സമ്മേളനം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ സമൂഹം കൈവരിക്കുന്ന സ്വയംപര്യാപ്തത സ്വാശ്രയ ജീവിതശൈലിക്ക് ഏറെ സഹായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരൂപതാ പ്രോ വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ അധ്യക്ഷത വഹിച്ചു. മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരം നേടിയ ചേരാനല്ലൂര്‍, വിജോപുരം, കടവന്ത്ര, കച്ചേരിപ്പടി സഹൃദയ ക്ഷേമസംഘങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. ജൈവസമൃദ്ധി കിറ്റുകളുടെ വിതരണം ഹൈബി ഈ ഡന്‍ എം.എല്‍.എ നിര്‍വഹിച്ചു. കോട്ടയം ജില്ലാ ശുചിത്വ മിഷന്‍ അസി. കോര്‍ഡിനേററര്‍ ജോര്‍ജ്ജ് തോമസ് ശുചിത്വഗ്രാമസന്ദേശം നല്‍കി. സര്‍ക്കാരിന്റ ജലസൗഹൃദ വിദ്യാലയ പദ്ധതി നിര്‍വഹണ ഏജന്‍സിയായി സഹൃദയയ്ക്കു ലഭിച്ച അംഗീകാരപത്രം റെയിന്‍ സെന്റര്‍ മാനേജര്‍ പി.കെ ജോണി സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളിക്കു കൈമാറി. മാലിന്യമുക്തനാടിന്റെ നിര്‍മിതിക്കുള്ള പ്രതിജ്ഞയ്ക്ക് ഫാ. പീററര്‍ തിരുതനത്തില്‍ നേതൃത്വം നല്‍കി. ഫാ. പോള്‍ ചെറുപിള്ളി, ഫാ. അജോ മൂത്തേടന്‍, ഫാ. ജോയ് ചക്യത്ത് മിനിപോള്‍, ജോസ് വരേക്കുളം, ജോര്‍ജ്ജ് ജോസഫ്, ഡോ. കെ.വി റീത്താമ്മ, ജോസഫ് ടി.കുന്നത്ത്, റെജി ജയിംസ് എന്നിവര്‍ പ്രസംഗിച്ചു. സാമ്പത്തിക സാക്ഷരതയെക്കുറിച്ചു സംഘടിപ്പിച്ച സെമിനാറിന് റിസര്‍വ് ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ സി. വി അലക്‌സാണ്ടര്‍, വി.ഐ ആന്റണി, പാപ്പച്ചന്‍ തെക്കേക്കര എന്നിവര്‍ നേതൃത്വം നല്‍കി.