Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു
26/09/2016

വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ ലോകബാങ്ക് ധനസഹായ പദ്ധതിയില്‍ അനുവദിച്ചിട്ടുള്ള പ്രൊജക്ടുകളുടെ നടത്തിപ്പിനായി കരാര്‍ വ്യവസ്ഥയില്‍ ഒരു ഓവര്‍സീയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും കണ്‍സ്ട്രക്ഷന്‍ പ്രൊജക്ടുകളുടെ സൂപ്പര്‍ വിഷനില്‍ പത്ത് വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ സിവില്‍ ഡ്രാഫ്‌ററ്മാന്‍ഷിപ്പും ഐ.ടി.ഐ സര്‍ട്ടിഫിക്കററും കണ്‍സ്ട്രക്ഷന്‍ പ്രൊജക്ടുകളും സൂപ്പര്‍ വിഷനില്‍ 15 വര്‍ഷത്തെ പരിചയവുമാണ് യോഗ്യത. യോഗ്യരായവര്‍ ബയോഡാററ, സര്‍ട്ടിഫിക്കറരുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം 28നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.