Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവുനായയുടെ ആക്രമണത്തില്‍ ആറുവയസ്സുകാരന് ഗുരുതര പരുക്ക്.
26/09/2016
തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേററ അഭിനവ്.

വൈക്കം: തെരുവുനായയുടെ ആക്രമണത്തില്‍ ആറുവയസ്സുകാരന് ഗുരുതര പരുക്ക്. തലയും ശരീരവും തെരുവുനായ കടിച്ചുകീറി. തലയില്‍ ആറിലധികം മുറിവുകളാണ് വീണിരിക്കുന്നത്. പിടലിക്ക് സമീപം ദശ വലിച്ചുകീറിയതിനെത്തുടര്‍ന്ന് വലിയ വിള്ളലാണ് സംഭവിച്ചിരിക്കുന്നത്. ടി.വി പുരം കവലമന വീട്ടില്‍ ബൈജു-നിഷ ദമ്പതികളുടെ മകനായ അഭിനവിനാണ് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരുക്കേററത്. വീട്ടുമുററത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഭിനവിനെ നായ കടന്നാക്രമിക്കുകയായിരുന്നു. കുട്ടിയുടെ അലമുറ കേട്ട് മാതാപിതാക്കള്‍ ഓടിയടുത്തെങ്കിലും തെരുവുനായ ആക്രമണം തുടര്‍ന്നു. പിന്നീട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിക്ക് രക്ഷയൊരുക്കിയത്. എന്നാല്‍ ഇതു തെരുവുനായ അല്ലെന്നും അയല്‍വാസി വീട്ടില്‍ വളര്‍ത്തുന്നതാണെന്നും പറയപ്പെടുന്നുണ്ട്. നിരവധി തവണ നാട്ടുകാര്‍ക്കുനേരെ ഇതുപോലുള്ള ആക്രമണവാസന കാട്ടിയിട്ടും നായയെ സമീപവാസി സംരക്ഷിക്കുകയായിരുന്നെന്നും പറയുന്നു. ഗുരുതരമായി പരുക്കേററ അഭിനവിനെ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം മെഡിക്കല്‍ കോളേജിലേക്ക് മാററി.