Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോട്ട്‌ജെട്ടി മൈതാനിയില്‍ നവോത്ഥാന സദസ്സ്
24/09/2016
സി.പി.ഐ ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച നവോത്ഥാന സദസ്സ് വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജാതിമത രാഷ്ട്രീയം ശക്തമായ സ്ഥിതിയാണ് ഇന്ന് കേരളത്തില്‍. ജാതിരഹിതമായ ഒരു സമൂഹം സൃഷ്ടിക്കുക എന്നത് ഒട്ടും എളുപ്പമല്ല എന്ന തിരിച്ചറിവാണ് പ്രധാനമെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. വര്‍ഗീയയില്‍ നിന്നും മാനവികതയിലേക്ക് എന്ന സന്ദേശമുയര്‍ത്തി സി.പി.ഐ ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച നവോത്ഥാന സദസ്സ് വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്ന സ്വാമി. വൈക്കത്തെ അവര്‍ണ ശിവനെപ്പോലും ബ്രാഹ്മണവല്‍ക്കരിച്ച് പൂണുനൂലിട്ട് പൂജിക്കുകയെന്നത് പൗരോഹിത്യ തന്ത്രമാണ്. മനുഷ്യര്‍ക്ക് മനുഷ്യത്വമാണ് ജാതി എന്നു വ്യക്തമാക്കിയ സന്യാസശ്രേഷ്ഠനാണ് ശ്രീനാരായണ ഗുരു. ഗാന്ധിജിയുടെ ചിന്തകള്‍ക്കുപോലും മുകളില്‍ നിന്നാണ് ഗുരു ജാതിയില്ലെന്നു പറഞ്ഞത്. ശങ്കരാചാര്യരുടെ സാമൂഹിക വീക്ഷണങ്ങളില്‍ തെററുപററിയെന്ന് ശ്രീനാരായണ ഗുരുവിനു ബോധ്യമുണ്ടായിരുന്നു. ഗുരുവിന്റെ മനുഷ്യത്വ മഹിമയാണ് പ്രധാനം. ജാതിതിന്മയുടെ വേരറുക്കുവാന്‍ ഗുരു സ്വന്തം ജീവിതവും തപസ്സും അന്ത്യം വരെ ഉഴിഞ്ഞുവെച്ചു. ഗുരുവിനെ ഏതെങ്കിലും ഒരു പ്രത്യേക ഫ്രെയിമിലേക്കൊതുക്കുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും ദര്‍ശനങ്ങളുടെയും സമഗ്രതയെ നഷ്ടപ്പെടുത്തുമെന്നും സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു.
സ്വന്തം മകന് രാജ്യസഭാംഗത്വം കിട്ടില്ലെന്നു ബോധ്യമായപ്പോള്‍ എസ്.എന്‍.ഡി.പി-ബി.ജെ.പി ബാന്ധവത്തെ വെള്ളാപ്പള്ളി തള്ളിപ്പറയുകയാണെന്ന് സി.പി.ഐ ദേശീയ എക്‌സി. അംഗം ബിനോയ് വിശ്വം പറഞ്ഞു. സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അച്ഛനും മകനും ഗവര്‍ണര്‍ സ്ഥാനവും എം.പി സ്ഥാനവും ആശ്രിതര്‍ക്ക് അല്ലറചില്ലറ സ്ഥാനമാനങ്ങളും നേടിയെടുക്കാന്‍വേണ്ടി സംഘ്പരിവാറിന് തീറെഴുതാനുള്ള പ്രസ്ഥാനമല്ല എസ്.എന്‍.ഡി.പിയെന്ന് വെള്ളാപ്പള്ളി നടേശന്‍ തിരിച്ചറിയണം. നടേശനും മകനും ജയ് വിളിക്കാനുള്ളതല്ല എസ്.എന്‍.ഡി.പിയുടെ അംഗത്വമെന്ന് ശ്രീനാരായണീയര്‍ ബോധ്യപ്പെടേണ്ട കാലം അതിക്രമിച്ചു. കേരളീയ നവോത്ഥാനത്തിന്റെ മഹത്തായ ആദര്‍ശങ്ങള്‍ മലയാളിയെ പഠിപ്പിച്ച പ്രസ്ഥാനമാണ് എസ്.എന്‍.ഡി.പി. നവോത്ഥാനത്തിന്റെ അഭിമാനകരമായ പൈതൃകം പേറുന്ന എസ്.എന്‍.ഡി.പിയെ നശിപ്പിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തെ തള്ളിക്കളയണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ബോട്ടുജെട്ടി മൈതാനിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. ജനയുഗം മാനേജിംഗ് ഡയറക്ടര്‍ അഡ്വ. വി.ബി ബിനു, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ടി എന്‍ രമേശന്‍, ആര്‍ സുശീലന്‍, അഡ്വ. സി.ജി സേതുലക്ഷ്മി, ജില്ലാ അസി. സെക്രട്ടറി വി.കെ സന്തോഷ്‌കുമാര്‍ ഒ.പി.എ സലാം, അഡ്വ. കെ.രാജന്‍ എം.എല്‍.എ, വൈക്കം എം എല്‍ എ സി.കെ ആശ, കെ.ഡി വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.