Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവീകരണ പ്രവൃത്തികളിലെ അഴിമതി അന്വേഷിക്കണം
24/09/2016

വൈക്കം: കാരിക്കോട് ക്ഷീരോല്‍പാദക സംഘത്തില്‍ സംഘത്തിന്റെയും ഡിപ്പാര്‍ട്ട്‌മെന്റ് ഫണ്ടും ഉപയോഗിച്ച് നടത്തിയ നവീകരണ പ്രവൃത്തികളിലെ അഴിമതി അന്വേഷിക്കണമെന്ന് ക്ഷീരകര്‍ഷവേദി ആവശ്യപ്പെട്ടു. ഫെസിലിറേറഷന്‍ സെന്റര്‍ നവീകരണ പ്രവൃത്തികളുടെ ടെണ്ടര്‍ നിയമവിരുദ്ധമായി ഉറപ്പിച്ചതിലും എസ്റ്റിമേററ് റീ കാസ്റ്റുചെയ്തത് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സി. എഞ്ചിനീയറുടെ മേല്‍നോട്ടത്തില്‍ പണികള്‍ ചെയ്യാക്കാതിരുന്നതിനുമെതിരെ ഡയറി ഡിപ്പാര്‍ട്ട്‌മെന്റ് കടുത്തുരുത്തി ഓഫീസര്‍ക്കും സംഘം സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നെങ്കിലും അതൊന്നും വകവെക്കാതെ പണി നടത്തുകയാണുണ്ടായത്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ പരിഹരിക്കാതെ ബ്ലോക്ക് അസി. എക്‌സി. എഞ്ചിനീയറുടെ വാലുവേഷന്‍ സര്‍ട്ടിഫിക്കററ് വാങ്ങി ഫണ്ട് കൊള്ളയടിച്ച ഭരണസമിതിക്കും സെക്രട്ടറിക്കുമെതിരെ കോട്ടയം ഡയറി ഡവലപ്‌മെന്റ് ഓഫീസര്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് ക്ഷീരകര്‍ഷകവേദി നേതാക്കള്‍ ആവശ്യപ്പെട്ടു. പി.സി ജോസ് ചെങ്ങാലുംതുരുത്തേല്‍, ജോണി ആനക്കുഴിത്തടം, എ.വി ജോര്‍ജ്ജുകുട്ടി ഇടക്കാരിക്കോട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.