Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ മിനി ലോറിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേററു
24/09/2016
ഇന്നലെ രാവിലെ വടയാര്‍ പൊട്ടന്‍ചിറയില്‍ അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷ

തലയോലപ്പറമ്പ്: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ മിനി ലോറിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേററു. വടയാര്‍ തേവലക്കാട് കുന്നുതറയില്‍ പുരുഷന്റെ ഭാര്യ അനിത(48), മാലശ്ശേരില്‍ ശശി, പൊട്ടന്‍ചിറ തുണ്ടത്തില്‍ രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേററത്. ഇവരെ വൈക്കം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6.30നു പൊട്ടന്‍ചിറയിലാണ് അപകടം. പാല്‍ കൊടുക്കുന്നതിനായി ഓട്ടോറിക്ഷയില്‍ വന്ന അനിത രാമചന്ദ്രനുള്ള പാല്‍ ഓട്ടോയിലിരുന്ന് അളക്കുന്നതിനിടയില്‍ അന്യസംസ്ഥാനത്ത് നിന്ന് കോഴിയുമായി വന്ന മിനി ലോറി ഓട്ടോയുടെ പിന്നിലിടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയോലപ്പറമ്പ് പോലീസ് മേല്‍നടപടി സ്വീകരിച്ചു.