Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പന്ത്രണ്ടുനാള്‍ നീണ്ടുനിന്ന അഷ്ടമി ആവേശത്തിന് ഇന്ന് കൊട്ടിക്കലാശം.
04/12/2015
പന്ത്രണ്ടുനാള്‍ നീണ്ടുനിന്ന അഷ്ടമി ആവേശത്തിന് ഇന്ന് കൊട്ടിക്കലാശം. വൈകുന്നേരം ആറിനാണ് ആറാട്ട് എഴുന്നള്ളിപ്പ്. തുടര്‍ന്ന് 7.30ന് നടക്കുന്ന നൃത്തനൃത്ത്യങ്ങളോടെ കലാമണ്ഡപത്തിലെ നൃത്തവാദ്യ സംഗീത പരിപാടികള്‍ക്ക് സമാപനമാകും. സാധാരണ ഗതിയില്‍ പന്ത്രണ്ടാം ഉത്സവം കഴിഞ്ഞാല്‍ ക്ഷേത്രവും പരിസരവും വിജനമാവുകയാണ് പതിവ്. വലിയ ആര്‍ഭാടമില്ലാത്തതാണ് ആറാട്ടെഴുന്നള്ളിപ്പും അനുബന്ധ ചടങ്ങുകളും. സാധാരണ നിലയിലുള്ള പ്രാതല്‍ ഇന്നും ഉണ്ടാകും. വൈകുന്നേരം ആറാട്ടെഴുന്നള്ളിപ്പും ഉദയനാപുരത്ത് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ കൂടിപ്പൂജയും നടക്കുന്നതോടെ അഷ്ടമി ഉത്സവത്തിന് പരിസമാപ്തിയാകും.