Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലാപ്രതിഭകളെ ആദരിച്ചു
24/09/2016

തലയോലപ്പറമ്പ്: എസ്.എന്‍.ഡി.പി യോഗം 6010-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ സ്വദേശികളായ കലാപ്രതിഭകളെ ആദരിച്ചു. അനുമോദന സമ്മേളനം തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആര്‍ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സീരിയല്‍ താരം രാജീവ് ഗണേശ്, ഗായകന്‍ പ്രസാദ്, മനോജ് വൈക്കം, വത്സല എന്‍.കുട്ടന്‍ എന്നിവരെയാണ് പൊന്നാടയും പ്രശസ്തിപത്രവും നല്‍കി ആദരിച്ചത്. ശാഖാ സെക്രട്ടറി അച്ചു ഗോപി, ശാലി മോഹന്‍, പ്രസന്നന്‍, ശ്രീദേവി, വി.ടി സജീവ്, സുബീഷ് പീതാംബരന്‍ എന്നിവര്‍ പ്രസംഗിച്ചു.