Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്കില്‍ വീണ്ടും ചിട്ടി പൊട്ടി.
23/09/2016

വൈക്കം: താലൂക്കില്‍ വീണ്ടും ചിട്ടി പൊട്ടി. ചിട്ടി തുക കിട്ടാത്തതിനെ തുടര്‍ന്ന്്് രണ്ട് ചിട്ടി സ്ഥാപനത്തിനെതിരേ ചിററാളന്മാര്‍ പരാതി നല്‍കി. വലിയകവലയില്‍ പ്രവര്‍ത്തിച്ചിരുന്ന ശിവോത്സവം ചിട്ടി, കരിവേലിമററം ചിട്ടി എന്നീ സ്ഥാനങ്ങള്‍ക്കെതിരേയാണ് പരാതി നല്‍കിയത്. കരിവേലിമററം ചിട്ടിയുടെ മാനേജിങ് ഡയറക്ടറെ പോലീസ് അറസ്‌ററു ചെയ്തു ജയിലില്‍ അടച്ചിരിക്കുകയാണ്.
താലൂക്കില്‍ അനധികൃത ചിട്ടി സ്ഥാപനങ്ങള്‍ പെരുകുമ്പോഴും നടപടിയെടുക്കാന്‍ തയ്യാറാകാത്ത അധികൃതതുടെ നടപടിയില്‍ ദുരൂഹതയുണ്ട്്. താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ചിട്ടിസ്ഥാപനങ്ങള്‍ പലതും നിക്ഷേപകരെ പററിച്ച് മുങ്ങുന്നത് പതിവാകുമ്പോഴും പോലീസ് ഉള്‍പ്പെടെയുള്ളവര്‍ മൗനം പാലിക്കുകയാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ആറോളും ചിട്ടി സ്ഥാപനങ്ങളാണ് കോടിക്കണക്കിന്് രൂപയുമായി നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയത്. വൈക്കത്ത് മുപ്പതിലധികം ചിട്ടി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം ചിട്ടിസ്ഥാപനങ്ങളും ചിട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന്് വിവരാവകാശരേഖകളില്‍ വ്യക്തമാവുന്നു. രജിസ്‌ട്രേഷനില്ലാത്ത ചിട്ടി സ്ഥാപനങ്ങളാണ് നിക്ഷേപകരെ കബിളിപ്പിക്കുന്നത്. വൈക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 12 ചിട്ടി സ്ഥാപനങ്ങള്‍ മാത്രാമാണ് ചിട്ടികള്‍ രജിസ്റ്റര്‍ ചെയ്ത് ബോണ്ട് കെട്ടിയിരിക്കുന്നത്. ബാക്കി ഒന്നിനും നിയമപരമായ അംഗീകാരം ഇല്ലെന്ന് വൈക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള വിവരാവകാശ രേഖകള്‍ പറയുന്നു. ചിട്ടിസ്ഥാപനങ്ങള്‍ ചിട്ടി രജിസ്റ്റര്‍ ചെയ്യാതെ നടത്തുന്നത് നിയമവിരുദ്ധമാണന്ന് ബോധ്യമായിട്ടും അധികാരികളും പോലീസും ഇതിനെതിരെ നടപടി സ്വീകരിക്കാത്തതാണ് ഇത്തരം ചിട്ടി സ്ഥാപനങ്ങള്‍ നാട്ടില്‍ പെരുകാന്‍ കാരണം. ചിട്ടി സ്ഥാപനം പുതിയ ചിട്ടികള്‍ ആരംഭിക്കുമ്പോള്‍ രജിസേ്ട്രഷനായി പണംവാങ്ങി നല്‍കുന്ന ബില്ലില്‍ കാണിക്കുന്നത് സ്ഥാപനത്തിന്റെ രജിസേ്ട്രഷനാണ്. എന്നാല്‍ ചേര്‍ന്നിരിക്കുന്ന ചിട്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നറിയാന്‍ പലപ്പോഴും ചിററാലന് കഴിയുന്നില്ല. ചിട്ടി സ്ഥാപനത്തിന്റെ രജിസേ്ട്രഷന്‍ നമ്പര്‍ ബില്ലില്‍ കാണിച്ച് ചിട്ടി രജിസേ്ട്രഷന്‍ നമ്പരാണന്ന് ചിററാലനെ തെററിദ്ധരിപ്പിച്ചാണ് പണമിടപാട് നടത്തുന്നത്. മുങ്ങുന്ന ചിട്ടി സ്ഥാപന ഉടമകള്‍ പണവും സ്വത്തും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലേക്കു മാററും. പലപ്പോഴും സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് യഥാര്‍ഥ ഉടമസ്ഥന്റെ പേരിലായിരിക്കില്ല. ചിട്ടി വരിക്കാര്‍ കോടതികളില്‍ കേസിനുപോകാത്തതും ഇത്തരക്കാര്‍ക്ക് ബലമേകുന്നുണ്ട്. പൊളിയുന്ന ചിട്ടിയുടെ വരിക്കാരെ വീണ്ടും പററിക്കുന്ന വിരുതന്മാരായ രാഷ്ട്രീയ നേതാക്കളും രംഗത്ത് എത്തുന്നത് പതിവാണ്. കേസ്സ് കൊടുത്ത് പണം വാങ്ങി തരാമെന്ന് പറഞ്ഞു യോഗം വിളിക്കുകയും വക്കീല്‍ ഫീസ് എന്ന പേരില്‍ ഓരോ ചിട്ടി വരിക്കാരനില്‍ നിന്ന് 300 മുതല്‍ 500 രൂപ വരെ വാങ്ങുന്നതും കേസുമായി മുന്നോട്ട് പോകാതെയും ചിട്ടി ഉടമയോടും പണം വാങ്ങി മുങ്ങുന്നതും പതിവാണ്.
വൈക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം വടക്കുംകൂര്‍ ചിട്ടി, പഴേമഠം, കുലശേഖരമംഗലം ചിട്ടി, പേരയില്‍ ചിട്ടി, എസ്.എം.കെ.പി സമാജം ചിട്ടി, ടി.എന്‍.ടി ചിട്ടി, സെന്റ് മേരീസ് ചിട്ടി, എം.എം കുറീസ് ചിട്ടി, പുതുക്കാട്ട് ചിട്ടി ഫണ്ട്, ശ്രീകൃഷ്ണ ചിട്ടി, ശ്രീ മഹാദേവ ചിട്ടി, ചെറുപുഷ്പം ചിട്ടി എന്നീ സ്ഥാപനങ്ങള്‍ മാത്രമാണ് ചിട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.