Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മനുഷ്യനില്‍ നന്മ നിലനിര്‍ത്തുന്നതില്‍ സംസ്‌കാരത്തിനു വലിയ പങ്കാണുള്ളതെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ
23/09/2016
സോഷ്യല്‍ ജസ്റ്റിസ് ഫോറം പെരുവ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: മനുഷ്യനില്‍ നന്മ നിലനിര്‍ത്തുന്നതില്‍ സംസ്‌കാരത്തിനു വലിയ പങ്കാണുള്ളതെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. സോഷ്യല്‍ ജസ്റ്റിസ് ഫോറം താലൂക്ക് കമ്മിററിയുടെ നേതൃത്വത്തില്‍ പെരുവ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ സംഘടിപ്പിച്ച നമുക്ക് പഠിക്കാം, നന്മയുടെ പാഠം സൗഹൃദ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് കുരുവിള ആഗസ്തി അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ് പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരന്‍ സുധാകര്‍ മംഗളോദയം, മദര്‍ തെരേസ ഡോക്യുമെന്ററി സംവിധായകന്‍ വി.മാര്‍ക്കോസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സ്‌ക്കൂള്‍ കുട്ടികള്‍ക്കുള്ള സമ്മാനവിതരണം മുളക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ സജീവനും, പേരന്റ്‌സ് ഫോറം മേഖലാ കണ്‍വന്‍ഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.മാര്‍ക്കോസും ഉദ്ഘാടനം ചെയ്തു. യു.ഐസക്, ടി.കെ പുരുഷന്‍, ജോയി തുരുത്തിപ്പള്ളില്‍, കെ.ജെ രാജു, എം.ഗീത, ഇട്ടന്‍ പൈലി, സിന്ധു സന്തോഷ്, ലീലാമ്മ മാത്യു എന്നിവര്‍ പ്രസംഗിച്ചു.