അനുമോദിച്ചു.
23/09/2016
മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ എന്‍.സി മിനിയെ ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ ഉപഹാരം നല്കി ആദരിക്കുന്നു
വൈക്കം: മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ എന്‍.സി മിനിയെ ടി.വി പുരം ഗ്രാമപഞ്ചായത്ത് അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ സ്നേഹോപഹാരം നല്കി. പഞ്ചായത്ത് ഹാളില്‍ നടന്ന അനുമോദന യോഗത്തില്‍ വൈസ് പ്രസിഡന്റ് ജീനാ തോമസ് അധ്യക്ഷത വഹിച്ചു. ബീനാ മോഹനന്, കവിത റെജി, ടി.അനില്‍കുമാര്‍, എസ്.ബിജു, അനിയമ്മ അശോകന്, സന്ധ്യ അശോകന്, ഗീതാ ജോഷി, ഷീലാ സുരേശന്, രമാ ശിവദാസ്, ആര്.ചന്ദ്രസേനന് എന്നിവര്‍ പ്രസംഗിച്ചു.