Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവോത്ഥാന സദസ്സ് ഇന്ന്
23/09/2016

വൈക്കം: വര്‍ഗ്ഗീയതയില്‍ നിന്നും മാനവികതയിലേക്ക് എന്ന സന്ദേശമുയര്‍ത്തി സി പി ഐ ജില്ലാ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന നവോത്ഥാന സദസ്സ് ഇന്ന് വൈക്കം സത്യാഗ്രഹ സമര ഭൂമിയില്‍ നടക്കും. ശ്രീനാരായണ ഗുരു, അയ്യന്‍ങ്കാളി, ചട്ടമ്പിസ്വാമികള്‍, അയ്യാവൈകുണ്ഠ സ്വാമികള്‍, വാഗ്ഭടനന്ദഗുരു, ബ്രഹ്മാനന്ദസ്വാമി ശിവയോഗികള്‍, വക്കം മൗലവി, പൊയ്കയില്‍ കുമാരഗുരു തുടങ്ങിയ മഹാരഥമാരാണ് കേരളീയ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയത്. ആ പാരമ്പര്യങ്ങളെ തകര്‍ക്കുവാനും സാംസ്‌ക്കാരിക കേരളത്തെ പുറകോട്ടു നയിക്കുവാനും ജാതിമത ശക്തികള്‍ സംഘടിത ശ്രമം നടത്തുകയാണ്. ഇതിനെതിരെ മാനവികത, മതനിരപേക്ഷത, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന ചെറുത്തു നില്‍പ്പിന്റെയും ആശയ പ്രചരണത്തിന്റെയും ഭാഗമായാണ് നവോത്ഥാന സദസ്സ് സംഘടിപ്പിക്കുന്നത്. വൈകിട്ട് 5ന് ബോട്ടുജെട്ടി മൈതാനിയില്‍ ചേരുന്ന സമ്മേളനം ആലുവാ അദ്വൈതാശ്രമത്തിലെ ശിവസ്വരൂപാനന്ദസ്വാമികള്‍ ഉദ്ഘാടനം ചെയ്യും. സി പി ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ബി കെ എം യൂ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കൃഷ്ണന്‍, ജനയുഗം മാനേജിംഗ് ഡയറക്ടര്‍ അഡ്വ വി ബി ബിനു, സി പി ഐ സംസ്ഥാന കമ്മററി അംഗങ്ങളായ ആര്‍ സുശീലന്‍, ടി എന്‍ രമേശന്‍, വൈക്കം എം എല്‍ എ സി കെ ആശ, കെ ഡി വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിക്കും.