Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കണ്‍വന്‍ഷനും ശില്‍പശാലയും
22/09/2016
കേരള സ്റ്റേററ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ സൗത്ത്-നോര്‍ത്ത് കണ്‍വന്‍ഷന്‍ ജില്ലാ പ്രസിഡന്റ്‌ജോസഫ് മൈലാടി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്റ്റേററ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ സൗത്ത്-നോര്‍ത്ത് കണ്‍വന്‍ഷനും ശില്‍പശാലയും വൈക്കം വ്യാപാരഭവന്‍ ഓഡിറേറാറിയത്തില്‍ നടന്നു. യൂണിയന്‍ ജില്ലാ പ്രസിഡന്റ്‌ജോസഫ് മൈലാടി ഉദ്ഘാടനം ചെയ്തു. ടൗണ്‍ പ്രസിഡന്റ് ജി.മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പെന്‍ഷന്‍ പരിഷ്‌കരണ വ്യവസ്ഥകളും നടപടിക്രമങ്ങളും സംബന്ധിച്ച് എസ്.മധു, ജി.പ്രസാദ് എന്നിവര്‍ വിശദീകരിച്ചു. വയോജന ദിനത്തോടനുബന്ധിച്ച് പെന്‍ഷന്‍ ഭവനില്‍വെച്ച് ജീവിതശൈലീ രോഗപ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് നടത്താന്‍ യോഗം തീരുമാനിച്ചു. ടി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, എ.ശിവന്‍കുട്ടി, എം.ജെ ജോസഫ്, ടി.കെ തങ്കപ്പന്‍, എ.വി പുരുഷോത്തമന്‍, എം.ജി സോമനാഥ്, സി.എന്‍ രഘുനാഥന്‍ നായര്‍, പി.വിജയലക്ഷ്മി, കെ.എ റസാക്ക്, എ.എന്‍ കരുണാകരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.