Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി നാട് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു
22/09/2016
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ ടൗണ്‍ ഗുരുമന്ദിരത്തില്‍ മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ഉപവാസം എസ്.എന്‍ ട്രസ്‌ററ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം : ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി നാട് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. എസ്.എന്‍.ഡി.പിയുടെ എല്ലാ ശാഖായോഗങ്ങളിലും രാവിലെ മുതല്‍ ഗുരുദേവ കീര്‍ത്തനങ്ങള്‍ ഉയര്‍ന്നു. വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ ടൗണ്‍ ഗുരുമന്ദിരത്തില്‍ മഹാസമാധി ദിനാചരണം നടത്തി. ഉപവാസം എസ്.എന്‍ ട്രസ്‌ററ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്തു. യോഗം അസി. സെക്രട്ടറി പി.ടി മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.ടി അനില്‍കുമാര്‍, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് പി.വി വിവേക്, ബോര്‍ഡ് മെമ്പര്‍ പി.പി സന്തോഷ്, രാജേഷ്, രാജേഷ് തടത്തില്‍, സജി, ഗോപാലകൃഷ്ണന്‍, ബൈജു, സുനില്‍കുമാര്‍, വേലായുധന്‍, മണി മോഹന്‍, ലൈല ചെല്ലപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഗുരുപൂജ, കൂട്ടപ്രാര്‍ത്ഥന, ഭജന, ഉപവാസം, ദീപക്കാഴ്ച, പായസവിതരണം എന്നിവയും നടന്നു.