Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സുകള്‍ കട്ടപ്പുറത്ത്
21/09/2016

വൈക്കം: താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സുകള്‍ കട്ടപ്പുറത്തായിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പ്രവര്‍ത്തനക്ഷമമാക്കാന്‍ യാതൊരു നടപടിയുമായില്ല. ദിവസവും നൂറ് കണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ രോഗികള്‍ക്ക് ഏറെ സഹായകരമായിരുന്ന ആംബുലന്‍സുകളാണ് കട്ടപ്പുറത്തായത്. ആഴ്ചകള്‍ക്ക് മുമ്പ് എല്‍.ഐ.സി ജീവനക്കാര്‍ താലൂക്ക് ആശുപത്രിക്ക് സംഭാവന നല്‍കിയ പുതിയ ആംബുലന്‍സ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഓടുന്നില്ല. അടിയന്തിര സാഹചര്യങ്ങളില്‍ ഇപ്പോള്‍ സ്വകാര്യ വ്യക്തികളുടെ ആംബുലന്‍സ് സേവനമാണ് രോഗികള്‍ക്ക് ആശ്വാസമാകുന്നത്. ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സ് മിനിമം ഓട്ടത്തിന് 250 രൂപയും, വൈക്കത്തുനിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്കുള്ള ഓട്ടത്തിന് 700 രൂപയുമായിരുന്നു രോഗികളില്‍ നിന്ന് ഈടാക്കുന്നത്. എന്നാല്‍ സ്വകാര്യ ആംബുലന്‍സുകള്‍ മിനിമം ചാര്‍ജ്ജ് 500 രൂപയും, മെഡിക്കല്‍ കോളേജ് വരെയുള്ള ഓട്ടത്തിന് 1200 രൂപയുമാണ് ഈടാക്കുന്നത്. താലൂക്ക് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം ഇല്ലാത്തതിനാല്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമായും മറ്റും എത്തുന്ന രോഗികളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇതിനായി സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കുന്നത് സാധാരണക്കാരായ രോഗികളെ ഏറെ വലയ്ക്കുന്നുണ്ട്. അധികൃതരുടെ അനാസ്ഥയാണ് ആംബുലന്‍സുകളുടെ പ്രവര്‍ത്തനത്തെ തകിടം മറിക്കുന്നതെന്ന് രോഗികള്‍ പറയുന്നു.