Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പത്ത് ഏക്കറില്‍കൂടി നെല്‍കൃഷി തുടങ്ങും.
21/09/2016

തലയോലപ്പറമ്പ്: കര്‍ഷക കൂട്ടായ്മയില്‍ ചെമ്പ് പഞ്ചായത്തിലെ പത്ത് ഏക്കറില്‍കൂടി നെല്‍കൃഷി തുടങ്ങും. അഞ്ച് ഏക്കര്‍ വീതംവരുന്ന ബ്രഹ്മമംഗലത്തെ മററത്തില്‍പ്പടവ്, ഏനാദിയിലെ മാടമ്പിക്കരി എന്നീ പാടശേഖരങ്ങളിലാണ് ധനശ്രീ കാര്‍ഷിക കൂട്ടത്തിന്റെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിക്കുന്നത്. കൂട്ടായ്മയിലെ അംഗങ്ങളായ കെ.കെ രാഘവന്‍, ടി.ആര്‍ രവീന്ദ്രന്‍, ഇ.ഡി കുമാരന്‍, മനോഹരന്‍, ദീപേഷ് എന്നിവര്‍ ചേര്‍ന്നാണ് പതിററാണ്ടുകളായി തരിശുകിടന്ന പാടം പാട്ടത്തിനെടുത്ത് കൃഷിയോഗ്യമാക്കിയത്. ചെമ്പ് പഞ്ചായത്ത്, കൃഷിഭവന്‍, ബ്രഹ്മമംഗലം ഗ്രാമസ്വരാജ് സര്‍വീസ് സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ സഹായവും സഹകരണവും കര്‍ഷകര്‍ക്ക് ലഭിക്കും. നാളെ രാവിലെ 11ന് ബ്രഹ്മമംഗലം മററത്തില്‍പ്പടവ് പാടത്ത് നടക്കുന്ന നെല്‍വിത്ത് വിത ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്് കെ.ആര്‍ ചിത്രലേഖ നിര്‍വഹിക്കും.