Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വോളിബോള്‍ ടൂര്‍ണമെന്റില്‍ ഉദയംപേരൂര്‍ ജേതാക്കള്‍
21/09/2016
ചെമ്പ് മുറിഞ്ഞപുഴ പൊന്‍പുലരി കലാ-കായിക സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ വോളി ക്ലബ്ബ് ഉദയംപേരൂരിന് ഇന്‍ഡ്യന്‍ വോളിബോള്‍ ടീം ക്യാപ്‌ററന്‍ ടോം ജോസ് ട്രോഫി സമ്മാനിക്കുന്നു

വൈക്കം: മുറിഞ്ഞപുഴ പൊന്‍പുലരി കലാ-കായിക സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ ഉദയംപേരൂര്‍ വോളി ക്ലബ്ബ് ജേതാക്കളായി. ശ്രീ ജഗദംബിക ക്ഷേത്രമൈതാനിയില്‍ നടന്ന ടൂര്‍ണമെന്റില്‍ മററക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജിനെ എതിരില്ലാത്ത മൂന്നുസെററുകള്‍ക്ക് തോല്‍പിച്ചാണ് ഉദയംപേരൂര്‍ ജേതാക്കളായത്. തുടര്‍ന്നുനടന്ന സാംസ്‌കാരിക സമ്മേളനം ഹൈക്കോടതി ജഡ്ജി എബ്രഹാം മാത്യു കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്ന ഇന്‍ഡ്യന്‍ വോളിബോള്‍ ടീം ക്യാപ്‌ററനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസ് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. ജേതാക്കള്‍ക്ക് മേരി മാത്യു കണ്ടത്തില്‍ എവര്‍റോളിംഗ് ട്രോഫിയും 25001 രൂപയും, രണ്ടാം സ്ഥാനക്കാര്‍ക്ക് പി.വി ഷാജി പുഞ്ചോടത്ത് നല്‍കിയ 15001 രൂപയും എവര്‍റോളിംഗ് ട്രോഫിയുമാണ് സമ്മാനിച്ചത്.