Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കടമുറി പൊളിച്ചുമാററാന്‍ കോടതി ഉത്തരവ്
21/09/2016

വൈക്കം: നഗരസഭയുടെ ഉടമസ്ഥതയിലുള്ളതും, പോസ്റ്റ് ഓഫീസിനു സമീപത്തുമായി കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അനധികൃതമായി കൈവശപ്പെടുത്തി നിര്‍മാണങ്ങള്‍ നടത്തിയ കടമുറി പൊളിച്ചുമാററാന്‍ കോടതി ഉത്തരവായി. പല രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഈ അനധികൃത നിര്‍മാണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. കൈവശക്കാരന്റെ അടുത്ത ബന്ധുവിന്റെ ഭരണസ്വാധീനം ഉപയോഗിച്ചും, നഗരസഭയില്‍ നിന്ന് കൃത്രിമരേഖകള്‍ ചമച്ചും ഉണ്ടാക്കിയ ഉടമ്പടികളിന്‍മേലാണ് മുറി ഒഴിവാകാതെ മുന്നോട്ടുപോയത്. പുതിയ ഭരണസമിതി അധികാരത്തില്‍ വന്നശേഷം അനധികൃത കടയ്ക്ക് ലൈസന്‍സ് നിഷേധിക്കുകയും അനധികൃത നിര്‍മാണം പൊളിച്ചുമാററാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. അതിനെ കടയുടമ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദ്ദേശമനുസരിച്ച് കേസ് ട്രിബ്യൂണലിന് കൈമാറി. കേസ് പരിഗണിച്ച ട്രിബ്യൂണല്‍ കടയുടമയുടെ വാദം നിരസിച്ചുകൊണ്ട് കടമുറി പൊളിച്ചുമാററാന്‍ ഉത്തരവിടുകയായിരുന്നു. നഗരസഭയ്ക്ക് 10000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവായിട്ടുണ്ട്. അതേസമയം ട്രിബ്യൂണല്‍ അവധിയായതിനാല്‍ ഉത്തരവ് ലഭിക്കുന്നതുവരെ സാവകാശം ആവശ്യപ്പെട്ട് കടയുടമ കോടതിയെ സമീപിച്ചു. തുടര്‍ന്ന് 26 വരെ കട താത്കാലികമായി പൊളിക്കരുതെന്ന് കോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചു.