Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജോമോന്‍ ജേക്കബിന് നാടിന്റെ ആദരം.
21/09/2016
സായിയുടെ മികച്ച ഫുട്‌ബോള്‍ പരിശീലകനുള്ള അവാര്‍ഡ് നേടിയ മേവെള്ളൂര്‍ കെ.എം.എച്ച്.എസിലെ ജോമോന്‍ ജേക്കബിന് സി.കെ ആശ എം.എല്‍.എ പുരസ്‌കാരം സമ്മാനിക്കുന്നു

തലയോലപ്പറമ്പ്: സ്‌പോര്‍ട്ട്‌സ് അഥോറിട്ടി ഓഫ് ഇന്‍ഡ്യ(സായി)യുടെ മികച്ച ഫുട്‌ബോള്‍ പരിശീലകനുള്ള അവാര്‍ഡ് നേടിയ മേവെള്ളൂര്‍ കെ.എം.എച്ച്.എസിലെ ജോമോന്‍ ജേക്കബിന് നാടിന്റെ ആദരം. 24 ദേശീയ താരങ്ങളാണ് ജോമോന്റെ ശിക്ഷണത്തില്‍ ഉയര്‍ന്നുവന്നത്. മൂന്ന് സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള മികച്ച വിജയങ്ങള്‍ ജില്ലയ്ക്ക് നേടിക്കൊടുത്തത് ജോമോന്റെ ശിഷ്യഗണങ്ങളാണ്. ഇന്‍ഡ്യയില്‍ വനിതാ ഫുട്‌സാലിന്റെയും, ഇന്‍ഡ്യന്‍ റോളര്‍ ബാസ്‌കററ് ബോളിന്റെയും ഉപജ്ഞാതാവും ഇദ്ദേഹം തന്നെ. വോളിബോള്‍ സ്മാഷുകളിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച നാമക്കുഴി സിസ്റ്റേഴ്‌സിന്റെ സഹോദരനാണ് ജോമോന്‍. വെള്ളൂര്‍ പള്ളിപ്പടി പ്രീമിയര്‍ ക്ലബ്ബ് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ സി.കെ ആശ എം.എല്‍.എ ജോമോന്‍ ജേക്കബിന് ഉപഹാരം നല്‍കി. വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.