Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭയില്‍ എട്ട് കോടിയുടെ വികസന പദ്ധതി
17/09/2016

വൈക്കം: വൈക്കം നഗരസഭയില്‍ നടപ്പു സാമ്പത്തിക വര്‍ഷം എട്ട് കോടി എണ്‍പത് ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. കാര്‍ഷികമേഖലയില്‍ ജൈവ പച്ചക്കറി കൃഷി, തെങ്ങ്, ജാതി കൃഷി, ആട് വളര്‍ത്തല്‍, മുട്ടഗ്രാമം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കും. കറിപ്പൊടി നിര്‍മ്മാണ വിതരണ യൂണിററ് വനിതകള്‍ക്കായി ആരംഭിക്കും. പൊതുശ്മശാനം നവീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി 28 ലക്ഷം രൂപ വകയിരുത്തി. വഴിവിളക്കുകള്‍ തെളിയിക്കുന്നതിനും അററകുററപ്പണികള്‍ക്കുമായി 10 ലക്ഷം രൂപയും, ബോട്ടുജെട്ടി മൈതാനിയില്‍ ഓപ്പണ്‍ സ്റ്റേജിന് 7 ലക്ഷം രൂപയും, ആശുപത്രി അററകുററപ്പണിക്കും ശൗചാലയങ്ങളുടെ മെയിന്റനന്‍സിനുമായി 15 ലക്ഷം രൂപയും നഗരസഭ പാര്‍ക്ക് നവീകരണത്തിനായി 35 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മത്സ്യ തൊഴിലാളി മേഖലയിലും പട്ടികജാതി മേഖലയിലും വികസന പ്രൊജക്ടുകള്‍ ഉള്‍പ്പെടുത്തി. വീട് മെയിന്റനന്‍സ്, ഷോപ്പിംഗ് കോപ്ലക്‌സ് അററകുററപ്പണി, ദളവാക്കുളം ബസ് ടെര്‍മിനല്‍ നവീകരണം, മാലിന്യ സംസ്‌ക്കരണം, റോഡുകളുടെയും ഓടകളുടെയും നിര്‍മ്മാണം അററകുററപ്പണി, സ്‌കൂള്‍ കെട്ടിടങ്ങളുടെ മെയിന്റനന്‍സ്, അംഗന്‍വാടി ശിശുസൗഹൃദ പദ്ധതി, ജെറിയാട്രിക്, അഗതി-ആശ്രയ പാലിയേററീവ് പ്രൊജക്ടുകള്‍ക്കും പണം വകയിരുത്തി. 215 പ്രൊജക്ടുകള്‍ക്കായാണ് എട്ടുകോടി എണ്‍പത് ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരമായത്. 420 കുടുംബങ്ങള്‍ക്ക് സ്വച്ഛ്ഭാരത മിഷന്‍ വഴി കക്കൂസ് ലഭ്യമാക്കും. പൊതുശൗചാലയങ്ങള്‍ക്കും തുക വകയിരുത്തി.