Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനാമയ 2015 ജൈവകാര്‍ഷിക വിജ്ഞാന പ്രദര്‍ശനം ശ്രദ്ധേയമാകുന്നു.
03/12/2015
അനാമയ ഓര്‍ഗാനിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വൈക്കം നര്‍ത്തകി സിനി കോപ്ലംക്‌സില്‍ നടന്നുവരുന്ന അനാമയ 2015 ജൈവകാര്‍ഷിക വിജ്ഞാന പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ജൈവകാര്‍ഷിക മേഖലയിലെ നൂതനസങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍ കര്‍ഷകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനകരമാണ്. മേളയോടനുബന്ധിച്ചുള്ള പച്ചക്കറി സ്റ്റാളില്‍ വിവിധ ഇനം പച്ചക്കറി തൈകള്‍, ഫലവൃക്ഷതൈകള്‍, ഔഷധസസ്യങ്ങള്‍, മസാലചെടികള്‍ എന്നിവയുടെ വിപുലമായ ശേഖരം ഉണ്ട്. അത്യുല്പാദനശേഷിയുള്ള മള്‍ട്ടിറൂട്ട് ജാതിതൈകള്‍ ബി ഇന്റു ററി, മലേഷ്യന്‍കുള്ളന്‍, 18-ാം പട്ട തുടങ്ങിയ തെങ്ങിന്‍തൈകളും, ലോകോത്തര കമ്പനികളുടെ ഉയര്‍ന്ന ഇനം പച്ചക്കറി വിളകള്‍ എന്നിവയുടെ വില്പനയും പ്രദര്‍ശനവും അനാമയ ഒരിക്കിയിരിക്കുന്നു. ചെടികളെ ബാധിക്കുന്ന വിവിധതരം കീടങ്ങള്‍, കീട പ്രതിരോധ മാര്‍ഗങ്ങള്‍, നൂതന കൃഷിരീതികളും, ആരോഗ്യ സംരക്ഷണമാര്‍ഗ്ഗങ്ങളും വിശദീകരിക്കുന്ന ചിത്രപ്രദര്‍ശനവും രോഗവിമുക്ത വീഡിയോ പ്രദര്‍ശനവും മേളയുടെ പ്രത്യേകതയാണ്.