Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനക്യാമ്പ് ആരംഭിച്ചു.
17/09/2016

വൈക്കം: കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡററിന്റെ ത്രിദിന അവധിക്കാല പഠനക്യാമ്പ് ആരംഭിച്ചു. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ലൈജു കുഞ്ഞുമോന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ് ഷിബു പതാക ഉയര്‍ത്തി.എസ്.പി.സി പി.ടി.എ പ്രസിഡന്റ് എം.ഒ സേവ്യര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌ക്കൂള്‍ പി.ടി.എ പ്രസിഡന്റ് പി.കെ മണിലാല്‍, ഹെഡ്മിസ്ട്രസ്സ് ദീപാ അഗസ്റ്റിന്‍, സി.പി.ഒ ഷിനു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. വൈക്കം പോലീസ് സി.ഐ വി.എസ് നവാസ്, ഡോ. അരുണ്‍, ദീപേഷ്, ഡോ. ജയന്ത്, ജോസഫ ആന്റണി, ശ്രീലത അമ്മാള്‍ എന്നിവരാണ് വിവിധ ക്ലാസുകള്‍ നയിക്കുന്നത്.