Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിളവെടുപ്പ് ആരംഭിച്ചു.
17/09/2016

തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്തിലെ രഞ്ജിനി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കോരിക്കലില്‍ നടത്തിയ വിഷരഹിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. തക്കാളി, പയര്‍, പടവലം, പച്ചമുളക്, വെണ്ട, പാവല്‍ എന്നിവയാണ് ഇത്തവണ കൃഷിചെയ്തത്. വിളവെടുപ്പ് ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ വി.കെ രവി നിര്‍വഹിച്ചു. എ.ഡി.എസ് സെക്രട്ടറി വത്സലാ സദാനന്ദന്‍, കുടുംബശ്രീ പ്രസിഡന്റ് അമ്മിണി രാജു, സെക്രട്ടറി ശ്യാമളാ പരമേശ്വരന്‍, ശാന്താ വാസു, കാര്‍ത്തിക മോഹനന്‍, ശ്യാമളാ ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.