Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.പി.എം.എസ് (പുന്നല വിഭാഗം) വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ അയ്യന്‍കാളി ജയന്തി ആഘോഷം നടത്തി
16/09/2016
കെ.പി.എം.എസ് (പുന്നല വിഭാഗം) വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ അയ്യന്‍കാളി ജയന്തി ആഘോഷം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം : കെ.പി.എം.എസ് (പുന്നല വിഭാഗം) വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാത്മാ അയ്യന്‍കാളി ജയന്തി ഘോഷയാത്ര, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളോടെ ആഘോഷിച്ചു. അയ്യന്‍കാളിയുടെ മഹത്വം വിളിച്ചോതിയ മുദ്രാവാക്യങ്ങള്‍ ഘോഷയാത്രയില്‍ മുഴങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് വലിയകവലയില്‍ നിന്നാരംഭിച്ച ഘോഷയാത്ര ടൗണ്‍ ചുററി പടിഞ്ഞാറെ ഗോപുരം വഴി സമ്മേളനനഗറില്‍ സമാപിച്ചു. തുടര്‍ന്ന് വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നടന്ന ജയന്തി സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ശശിധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.എം.എസ് ജില്ലാ സെക്രട്ടറി അജിത്ത് കല്ലറ ജന്മദിനസന്ദേശവും, സംസ്ഥാന കമ്മിററി അംഗം അനില്‍ കാരിക്കോട് സഭാ സന്ദേശവും നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് എം.ആര്‍ രാജന്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, കേന്ദ്ര ഗവണ്‍മെന്റ് സ്റ്റാന്റിംഗ് കൗണ്‍സില്‍ അഡ്വ. അരവിന്ദാക്ഷമേനോന്‍, അഡ്വ. എ.സനീഷ്‌കുമാര്‍, ഉല്ലല മധു, കെ.പുഷ്പദാസ് എന്നിവര്‍ പ്രസംഗിച്ചു.