Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷവും നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഓണക്കിററ് വിതരണവും
16/09/2016
വൈക്കം കാലാക്കല്‍ റസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വഹിക്കുന്നു

വൈക്കം: കാലാക്കല്‍ റസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷവും നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഓണക്കിററ് വിതരണവും നടത്തി. ആഘോഷപരിപാടികളുടെ ഭാഗമായി നടന്ന കലാകായിക മേള സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ശശികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനവും ഓണകിററ് വിതരണവും സമ്മാനദാനവും നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വഹിച്ചു. സുധാകരന്‍ കാലാക്കല്‍, ഗീതാ ബാബു, സുഷമ സുരേന്ദ്രന്‍, ഉഷ ജനാര്‍ദ്ദനന്‍, അഡ്വ. കെ.പി റോയി, രാധാകൃഷ്ണന്‍, സലീന റോയി, സന്ധ്യാ രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.