Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ഗുരുവിന്റെ 162-ാമത് ജയന്തി ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു
16/09/2016

തലയോലപ്പറമ്പ്: കെ.ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുവിന്റെ 162-ാമത് ജയന്തി ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. എല്ലാ ശാഖായോഗങ്ങളിലും ഗുരുപൂജ, ഘോഷയാത്ര, പ്രസാദഊട്ട് എന്നിവ നടത്തി. ഉച്ചകഴിഞ്ഞ് മൂന്നിന് തലപ്പാറ ശ്രീനാരായണ പ്രാര്‍ത്ഥനാലയത്തിനുസമീപത്തുനിന്നും ആരംഭിച്ച സംയുക്ത ഘോഷയാത്ര യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഫ്‌ളാഗ്ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര വൈകുന്നേരം 4.30ന് തലയോലപ്പറമ്പ് ഗവണ്‍മെന്റ് യു.പി സ്‌ക്കൂളില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്നു നടന്ന മഹാസമ്മേളനം ജസ്റ്റിസ് കെ.ടി തോമസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.കെ ആശ എം.എല്‍.എ വനിതകള്‍ക്കുള്ള വായ്പകള്‍ വിതരണം ചെയ്തു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഗുരുസന്ദേശ പ്രചരണരംഗത്ത് കാല്‍നൂററാണ്ട് പൂര്‍ത്തിയാക്കിയ എ.വി അശോകനെ ചടങ്ങില്‍ ആദരിച്ചു. പോലീസ് ഐ.ജി എസ്.ശ്രീജിത്ത് ഐ.പി.എസ് മുഖ്യപ്രസംഗവും, അഡ്വ. സി.പി ഉദയഭാനു സംഘടനാസന്ദേശവും, എ.വി അശോകന്‍ ശിവഗിരി മഠം ചതയദിന സന്ദേശവും നല്‍കി. യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു, വി.ജയകുമാര്‍, വി.ജി മോഹനന്‍, രഞ്ജിത്ത് രാജപ്പന്‍, രഞ്ജിത്ത് മൂലമ്പുറം, സുലഭ സജീവ്, പത്മിനി, ഇ.കെ സുരേന്ദ്രന്‍, കെ.എസ് അജീഷ്‌കുമാര്‍, യു.എസ് പ്രസന്നന്‍, വിഷ്ണു ആച്ചേരില്‍, വി.എസ് രവി എന്നിവര്‍ പ്രസംഗിച്ചു.