Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോബന്റെ കുഞ്ഞുങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ കാരുണ്യ സ്പര്‍ശത്തില്‍ സ്വപ്നവീടൊരുങ്ങി.
15/09/2016
വടയാര്‍ വാലേപ്പറമ്പില്‍ ബോബി മാത്യുവിന്റെ കുടുംബത്തിന് കാരുണ്യാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുനല്‍കിയ വീടിനു മുന്നില്‍ ഭാര്യ ഷിനുവും മക്കളും.

തലയോലപ്പറമ്പ്: സ്വപ്നസാഫല്യത്തിനു മുന്‍പേ വിധി ക്രൂരതകാട്ടിയ ബോബന്റെ കുഞ്ഞുങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ കാരുണ്യ സ്പര്‍ശത്തില്‍ സ്വപ്നവീടൊരുങ്ങി. വിധിയുടെ ക്രൂരതയില്‍ പൊതി സേവാഗ്രാമിലുള്ള ആവേദന ഭവനില്‍ കണ്ണുനീരില്‍ ചാലിച്ച സ്വപ്‌നങ്ങളുമായി നിരാലംബനായി മരവിച്ച മസ്തിഷ്‌കത്തിന് കീഴടങ്ങി ഓമനകുഞ്ഞുങ്ങളെയോ അരുമയായ ഭാര്യയേയോ പോലും തിരിച്ചറിയാനാവാതെ കഴിയുന്ന വടയാര്‍ വാലേപ്പറമ്പില്‍ ബോബി മാത്യു എന്ന ബോബന്റെ കുടുംബത്തിന് കാരുണ്യാ ചാരിററബിള്‍ സൊസൈററിയുടെ നേതൃത്വത്തിലാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇന്ന് സി.കെ. ആശ എം.എല്‍.എ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു. വടയാര്‍ ഇന്‍ഫന്റ് ജീസസ് പള്ളി വികാരി ഫാ. വര്‍ഗീസ് ഇടശ്ശേരി, തലയോലപ്പറമ്പ് സെന്റ്‌ജോര്‍ജ് പള്ളി വികാരി ഫാ. ജോണ്‍ പുതുവ എന്നിവര്‍ പ്രാര്‍ത്ഥനാ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്വകാര്യ വാഹനത്തിന്റെ ഡ്രൈവറായ ബോബന്‍ തന്നെ കഠിനാധ്വാനം ചെയ്തു സമാഹരിച്ച പണം കൊണ്ട് വീടിന്റെ നിര്‍മ്മാണം പാതിവഴിയെത്തിയപ്പോള്‍ മകള്‍ അന്‍സനയ്ക്ക് ഹൃദയത്തിന്റെ വാല്‍വ് മാററിവയ്‌ക്കേണ്ടതായി വന്നതോടെ കടബാധ്യതയിലെത്തി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി. പ്രഭാതങ്ങളില്‍ ശക്തമായ തലവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഏഴു മാസം ചെമ്മനാകരിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സ നടത്തി. അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ഞരമ്പുകള്‍ തകരാറിലായി പൂര്‍ണ്ണമായും ബോധക്ഷയം സംഭവിച്ചതോടെ ഭാര്യ ഷിനു കൈക്കുഞ്ഞായ അന്‍സയും, കീഴൂര്‍ സെന്റ് ജോസഫ് സ്‌കൂളില്‍ രണ്ടും, മൂന്നും ക്ലാസുകളില്‍ പഠിക്കുന്ന അന്നയും, അലീനയുമായി പകച്ചുനില്‍ക്കുമ്പോഴാണ് ദൈവദൂതരെപ്പോലെ കാരുണ്യയുടെ പ്രവര്‍ത്തകരായ സിബി വടക്കേ മയ്യോട്ടില്‍, ജോയി ജോണ്‍, ഇ.പി. ദിലീപ് കുമാര്‍, ഡോ. ടോമി ജോസഫ്, രാജന്‍ ജോസഫ് എന്നിവര്‍ എത്തി വീടിന്റെ നിര്‍മ്മാണം ഏറ്റെടുത്തു പൂര്‍ത്തീകരിച്ചു നല്‍കിയത്.