Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാലോകര്‍ക്ക് ആഘോഷമായി മാവേലിമന്നന്‍ ആനപ്പുറത്തു എഴുന്നള്ളി.
15/09/2016
തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളി കെ.സി.വൈ.എം സംഘടിപ്പിച്ച ഓണോഘോഷത്തില്‍ മാവേലിമന്നന്‍ ആനപ്പുറത്ത് എഴുന്നള്ളിയപ്പോള്‍

തലയോലപ്പറമ്പ്: മാലോകര്‍ക്ക് ആഘോഷമായി മാവേലിമന്നന്‍ ആനപ്പുറത്തു എഴുന്നള്ളി. തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളി കെ.സി.വൈ.എം സംഘടിപ്പിച്ച ഓണാഘോഷത്തിലാണ് മഹാബലി മാലോകരെ കാണാന്‍ ആനപ്പുറമേറിയത്. തലയോലപ്പറമ്പ് കെ.ആര്‍ സ്ട്രീററില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ മാവേലിയ്‌ക്കൊപ്പം വാമനനും ഉണ്ടായിരുന്നു. നാടന്‍ കലാരൂപങ്ങളും, വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. സാംസ്‌കാരിക ഘോഷയാത്ര പള്ളി അങ്കണത്തിലെത്തിയപ്പോള്‍ വിവിധ മത്സരങ്ങളും അരങ്ങേറി. മങ്കമാരുടെ തിരുവാതിര, ഓണപ്പാട്ട് മത്സങ്ങള്‍, അഖിലകേരള വടംവലി മത്സരം എന്നിവയും ഉണ്ടായിരുന്നു. വടംവലി മത്സരം തലയോലപ്പറമ്പ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രജന്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാ. ജോണ്‍ പുതുവ, സഹ വികാരി ജോണ്‍ തടത്തില്‍, കെ.സി.വൈ.എം പ്രസിഡന്റ് ജെറിന്‍ പാറയില്‍, സെക്രട്ടറി അലക്‌സ് മാനമേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.