Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഘോഷയാത്രയും ജയന്തി സമ്മേളനവും നടത്തി.
15/09/2016
കെ പി എം എസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ അയ്യന്‍ങ്കാളിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ടൗണില്‍ നടത്തിയ ഘോഷയാത്ര

വൈക്കം: മഹാത്മ അയ്യന്‍കാളിയുടെ 154-ാമത് ജയന്തി ആഘോഷം കെ.പി.എം.എസ് വൈക്കം യൂണിയന്‍ സമുചിതമായി ആഘോഷിച്ചു. കെ.പി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍ നിന്നും വൈക്കത്തേക്ക് ഇരുചക്ര വാഹനവിളംബരറാലി നടത്തി. കെ.പി.എം.എസ് സംസ്ഥാന കമ്മിററി അംഗം പി.പി രാജന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. വൈക്കം വലിയകവലയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര പ്രൈവററ് ബസ് സ്റ്റാന്റ്, പടിഞ്ഞാറെനട വഴി സമ്മേളനനഗറില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് സീതാറാം ഓഡിറേറാറിയത്തില്‍ നടന്ന ജയന്തി സമ്മേളനം കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. സി.കെ ആശ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, എന്‍.കെ നീലകണ്ഠന്‍, പി.അനില്‍കുമാര്‍, കെ.വി.എം.എസ് ജനറല്‍ സെക്രട്ടറി ബാഹുലേയന്‍ എന്നിവര്‍ പ്രസംഗിച്ചു.