Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖില കേരള ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്
15/09/2016

വൈക്കം: കെ.സി.വൈ.എം അച്ചിനകം യൂണിററിന്റെ ആഭിമുഖ്യത്തില്‍ അഖില കേരള ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. അച്ചിനകം സെന്റ് ആന്റണീസ് ഗ്രൗണ്ടില്‍ നടത്തിയ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സോജി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.സി.വൈ.എം വൈക്കം ഫൊറോന ഡയറക്ടര്‍ ഫാ. വര്‍ഗീസ് മാമ്പിള്ളി, ഫൊറോന പ്രസിഡന്റ് അലക്‌സ് ആന്റണി, പി.കെ ജയന്‍, നിഖില്‍ ബ്രൈററ്, ജോജി ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ഏററുമാനൂര്‍ സച്ചു-ജോലേഷ് ടീം ഒന്നാം സ്ഥാനവും, ചേര്‍ത്തല നന്ദിനി ടീം രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് ഇടവക വികാരി ഫാ. ജോസ് ചാതേലി ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു.