Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷം സംഘടിപ്പിച്ചു.
15/09/2016

വൈക്കം: സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ പാരീഷ് ഫാമിലി യൂണിയന്‍ സെന്‍ട്രല്‍ കമ്മിററിയുടെയും പാരീഷ് കൗണ്‍സിലിന്റെയും സി.എല്‍.സിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളമത്സരം, ഉറിയടി, ബലൂണ്‍ പൊട്ടിക്കല്‍, റൊട്ടികടി, പെനാല്‍ററി ഷൂട്ടൗട്ട്, സൈക്കിള്‍ സ്ലോ റെയ്‌സ്, വടംവലി തുടങ്ങിയ മത്സരങ്ങള്‍ നടത്തി. ആഘോഷപരിപാടികളുടെ ഉദ്ഘാടനം വികാരി ഡോ. പോള്‍ ചിററിനപ്പിള്ളി നിര്‍വഹിച്ചു. അസി. വികാരി ഫാ. ആന്റണി വട്ടപ്പറമ്പില്‍, സി.ബററ്‌സി സി.എം.സി, സി.റിററി പോള്‍, സി.സ്മിത മരിയ, ബ്രദര്‍ സിജോ പാവറട്ടിക്കാരന്‍, പാരീഷ് ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ സോണി ജോസഫ് പൂതവേലില്‍, കൈക്കാരന്‍മാരായ ജോസഫ് മാത്യു പള്ളിയില്‍, ജോര്‍ജ്ജ് മായംപറമ്പില്‍, കമ്മിററി അംഗങ്ങളായ ജിജോ ചെറിയാന്‍, ഷാജി മാന്തുവള്ളി, ജോമോന്‍ തൈക്കൂട്ടത്തില്‍, ലൂക്കോസ് കാട്ടുമുറിയില്‍, ജോണി ചെറുവള്ളില്‍, ബിനില്‍ ചാക്കോ, ജോണ്‍സണ്‍, മൈക്കിള്‍, ജിജോമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.