Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധാന്യകിററും ഓണക്കോടിയും വിതരണം ചെയ്തു.
13/09/2016
പി എസ് ശ്രീനിവാസന്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂളില്‍ നടന്ന സ്‌നേഹസംഗമത്തില്‍ തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് ധാന്യകിററും ഓണക്കോടിയും വിതരണം ചെയ്യുന്നു.

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിന്റെ സാന്ത്വന ചികിത്സാ പദ്ധതിയുടെ പരിധിയില്‍പെടുന്ന കിടപ്പുരോഗികള്‍ക്ക് ധാന്യകിററും ഓണക്കോടിയും വിതരണം ചെയ്തു. വിവിധ സഹകരണബാങ്കുകള്‍, വ്യാപാരികള്‍, വ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തും തലയാഴം പ്രാഥമികാരോഗ്യകേന്ദ്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പി എസ് ശ്രീനിവാസന്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂളില്‍ നടന്ന സ്‌നേഹസംഗമത്തില്‍ തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യസ്റ്റാന്റിംഗ് കമ്മററി ചെയര്‍പേഴ്‌സണ്‍ സന്ധ്യാ അനീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ പി എസ് മുരളീധരന്‍, രജിമോന്‍, ററി സി പുഷ്പരാജന്‍, സുശീലകുമാരി, ടാനിയ ഓമനക്കുട്ടന്‍, ചിഞ്ചു സുനീഷ്, തോട്ടകം സഹകരണബാങ്ക് പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ നായര്‍, ആരോഗ്യവകുപ്പ് ജെ എച്ച് ഐ ലത, അമൃത, പാലിയേററീവ് കെയര്‍ കോ-ഓര്‍ഡിനേററര്‍ ഗിരിജ തുടങ്ങിയവര്‍ സംസാരിച്ചു. മാതൃകാപരമായി പാലിയേററീവ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സിസ്റ്റര്‍ ഗിരിജയെ യോഗത്തില്‍ ആദരിച്ചു.