Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ റസ്റ്റ് ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചു.
13/09/2016
നഗരസഭ റസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എന്‍. അനില്‍ ബിശ്വസ് നിര്‍വ്വഹിക്കുന്നു

വൈക്കം: നഗരസഭ റസ്റ്റ് ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എന്‍. അനില്‍ ബിശ്വസ് നിര്‍വ്വഹിച്ചു. ജനപ്രതിനിധികള്‍, വ്യാപാരിവ്യവസായ സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭ പുതുതായി പണികഴിപ്പിച്ച പടിഞ്ഞാറെ ഗോപുരത്തിനടുത്തുള്ള നഗരസഭാ റസ്റ്റ് ഹൗസ് വര്‍ഷങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു. പുതിയ കൗണ്‍സില്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് റസ്റ്റ് ഹൗസ് തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. ശബരിമല ഇടത്താവളമായ വൈക്കത്ത് നിരവധി തീര്‍ത്ഥാടകരാണ് അനുദിനം വന്നുപോകുന്നത്. ഇവര്‍ക്കെല്ലാം റസ്റ്റ് ഹൗസിന്റെ പ്രവര്‍ത്തനം ഏറെപ്രയോജനപ്രദമാകും.