Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പതിനായിരങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി വൈക്കത്തഷ്ടമി നാളെ (3ന്)
02/12/2015
നാടിന്റെ നാനഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന പതിനായിരക്കണക്കിനായ ഭക്തജനങ്ങള്‍ വെളുപ്പിന് 4 30ന് അഷ്ടമി ദര്‍ശനത്തിനെത്തും. ഭക്തജനങ്ങളുടെ സൗകര്യത്തിനായി വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ ഭജന്‍സ് ,ശ്രീലങ്കന്‍ നാഗസ്വര ചക്രവര്‍ത്തി പി എസ് ബാലമുരുകന്‍, കെ പി കുമരന്‍, കെ വി കല്ല്യാണസുന്ദരം തുടങ്ങിയവരുടെ നാഗസ്വരമേളം, പിന്നണിഗായിക സുധ രജ്ഞിത്തിന്റെ സംഗീതകച്ചേരി തുടങ്ങി നിരവധി കലാപരിപാടികളും അരങ്ങേറും. വൈകിട്ട് 6 മുതല്‍ 8 വരെ ഹിന്ദുമത കണ്‍വന്‍ഷന്‍ നടക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. കേരള ഹൈക്കോടതി ജസ്റ്റീസ് പി എന്‍ രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ദേവസ്വംബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍, പി കെ കുമാരന്‍, ദേവസ്വം കമ്മീഷണര്‍ സിവി രാമരാജപ്രേമപ്രസാദ്, പി ആര്‍ അനിത, ജി മുരളീകൃഷ്ണന്‍, വി എസ് ജയകുമാര്‍, ആര്‍ അജിത്ത് കുമാര്‍, ആര്‍ ജയശ്രീ, പി അമ്മിണിക്കുട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. രാത്രി 8 മുതല്‍ ബാംഗ്ലൂര്‍ പട്ടാഭിരാമ പണ്ഡിററിന്റെ സംഗീത സദസ്സ്. 11ന് ഉദയനാപുരത്തപ്പന്റെ വരവേല്‍പ്പും വെളുപ്പിന് 2ന് ഭക്തിനിര്‍ഭരമായ അഷ്ടമി വിളക്ക്, പുലര്‍ച്ചേ 4.30ന് വികാരസാന്ദ്രമായ ഉദയനാപുരത്തപ്പന്റെ യാത്രയപ്പും നടക്കും. നാളെ രാത്രി 10ന് കൂടിപ്പൂജ വിളക്കോടെ അഷ്ടമി ഉത്സവചടങ്ങുകള്‍ സമാപിക്കും.