Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണക്കിററ് വിതരണം നടത്തി
13/09/2016

വൈക്കം: കേരളവേലന്‍ മഹാജനസഭ ടി വി പുരം 9-ാം നമ്പര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശാഖയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഓണക്കോടി നല്‍കി ആദരിക്കുകയും ഓണക്കിററ് വിതരണം നടത്തുകയും ചെയ്തു. ശാഖാ പ്രസിഡന്റ് ബി മുരളിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ശാഖാ സെക്രട്ടറി സി കെ ശിവന്‍ സ്വാഗതം ആശംസിച്ചു. കേരള വേലന്‍ മഹാജനസഭ സംസ്ഥാന മീഡിയ കമ്മററി ചെയര്‍മാന്‍ കെ എം സജീവന്‍ യോഗം ഉദ്ഘാടനം ചെയ്തു. കേരള വേലന്‍ മഹിളാമഹാജനസഭ സംസ്ഥാന സെക്രട്ടറി ലളിതാശശീന്ദ്രന്‍, വൈസ് പ്രസിഡന്റ് ഈശ്വരി അനില്‍കുമാര്‍, സംസ്ഥാന ഖജാന്‍ജി സുലോചന, സംസ്ഥാന കമ്മററി അംഗം എം കെ രവി , രഘുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.