Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്രോളിംഗിനിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി.
13/09/2016

വൈക്കം: എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പട്രോളിംഗിനിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പത്തനംതിട്ട മല്ലപ്പള്ളി താലൂക്കില്‍ ആഞ്ഞിലിത്താനം കിഴക്കേപുറത്തുവീട്ടില്‍ ശ്യാം മോഹന്‍ (21) ആണ് വടയാര്‍, വല്ലകം ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന കഞ്ചാവുമായി പിടിയിലായത്. സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്യാമിന്റെ പക്കല്‍ നിന്നും എക്‌സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയി ജെയിംസ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എസ് സുനില്‍കുമാര്‍, എ.എസ് ദീപേഷ്, വി.എസ് മണിക്കുട്ടന്‍, കണ്‍മണിക്കുട്ടന്‍, അശോക് ബി.നായര്‍, എ.പി ബാലചന്ദ്രന്‍, ടി.കെ സതീഷ്ചന്ദ്ര എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് റെയ്ഡുകളും പട്രോളിംഗും രാത്രികാല വാഹനപരിശോധനയും കൂടുതല്‍ ശക്തമാക്കിയതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.