Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോള്‍ ഹാരിസ് ഭവന്റെ ഉദ്ഘാടനം
12/09/2016
ഹോംഫോര്‍ ഹോംലെസ്സിന്റെ കീഴില്‍ വരുന്ന മൂന്നാമത് പോള്‍ ഹാരിസ് ഭവന്റെ ഉദ്ഘാടനം വൈക്കം എം എല്‍ എ സി കെ ആശ നിര്‍വ്വഹിക്കുന്നു.

വൈക്കം: ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ ഭവനരഹിതരായ ആളുകള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയായ ഹോംഫോര്‍ ഹോംലെസ്സിന്റെ കീഴില്‍ വരുന്ന മൂന്നാമത് പോള്‍ ഹാരിസ് ഭവന്റെ ഉദ്ഘാടനം വൈക്കം എം എല്‍ എ സി കെ ആശ നിര്‍വ്വഹിച്ചു. റോട്ടറി ഗവര്‍ണ്ണര്‍ ഇ കെ ലൂക്ക് ആനന്ദന്‍-ശശികല ദമ്പതികള്‍ക്ക് താക്കോല്‍ നല്‍കി. ചടങ്ങില്‍ വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ലൂക്കോസ്, അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ ടി ആര്‍ സന്തോഷ്, വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ്, കൗണ്‍സിലര്‍ ബിജു കണ്ണേഴത്ത്, വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബ് സെക്രട്ടറി വി ഹരീന്ദ്രന്‍, അനില്‍ സച്ചിത്, എം സന്ദീപ് എന്നിവര്‍ പ്രസംഗിച്ചു.