Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗ്രാപഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിക്ക് സെപ്തംബര്‍ 9ന് ചേര്‍ന്ന ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം
12/09/2016

വൈക്കം: ഉദയനാപുരം ഗ്രാപഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിക്ക് സെപ്തംബര്‍ 9ന് ചേര്‍ന്ന ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. നാനാടത്ത് ആരംഭിക്കുന്ന ഗ്രാമന്യായാലയത്തിന്റെ നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപയുടെ പദ്ധതിയും ഉള്‍പ്പെടുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെയും വിവിധ പഞ്ചായത്തുകളുടെയും സഹായത്തോടെയാണ് ഗ്രാമന്യായാലയം ആരംഭിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഗ്രാമന്യായാലയം കോട്ടയം ജില്ലയില്‍ പള്ളികത്തോടും ഉദയനാപുരത്തുമാണ് ആരംഭിക്കുന്നത്. ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ അംഗീകാരം ലഭിച്ച വാര്‍ഷിക പദ്ധതിയില്‍ പശ്ചാത്തല മേഖലയില്‍ 119,12,000 രൂപയും പട്ടികജാതി മേഖലയില്‍ 88,28,000 രൂപയും പട്ടികവര്‍ഗ്ഗ മേഖലയില്‍ 1,49,000 രൂപയും വകയിരുത്തിയിരിക്കുന്നു. ജൈവപച്ചക്കറി, നെല്‍കൃഷി, ക്ഷീരമേഖല എന്നിവയ്ക്ക് മുന്തിയ പരിഗണനയാണ് നല്‍കിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി അറിയിച്ചു.