താലൂക്ക് ആശുപത്രിയിലെ ഓണാഘോഷ പരിപാടി
12/09/2016
വൈക്കം താലൂക്ക് ആശുപത്രിയിലെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ. ഗീതാ കെ.നായര്‍ നിര്‍വഹിക്കുന്നു
വൈക്കം: താലൂക്ക് ആശുപത്രിയിലെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ. ഗീതാ കെ.നായര്‍ നിര്‍വഹിച്ചു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. വീണ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. വിനോദ്, ഡോ. മിനി എബ്രഹാം, ഹരികുമാര്‍, ജിയാഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഓണസദ്യയും, വിവിധ കലാപരിപാടികളും നടത്തി.