Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നേഹസംഗമം സംഘടിപ്പിച്ചു.
12/09/2016
മറവന്‍തുരുത്ത് പഞ്ചായത്തിന്റെയും പാലിയേറ്റീവ് കെയര്‍ യൂണിററിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: മറവന്‍തുരുത്ത് പഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ പാലിയേററീവ് കെയര്‍ യൂണിററിന്റെയും ആഭിമുഖ്യത്തില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. ചടങ്ങില്‍ പഞ്ചായത്തിലെ 110 കിടപ്പുരോഗികള്‍ക്കും വസ്ത്രങ്ങളും ഓണക്കോടിയും ഓണക്കിററും നല്‍കി. കാരുണ്യമതികളുടെ ഫണ്ട് ഉപയോഗിച്ചാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രോഗികള്‍ക്ക് സഹായവിതരണം നടത്തിയത്. പാലയേററീവ് നേഴ്‌സ് ആതിര മനുവിനെ ചടങ്ങില്‍ ആദരിച്ചു. സി.കെ ആശ എം.എല്‍.എ സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. രാജന്‍, ഡോ. വിദ്യാധരന്‍, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് അംഗം പി സുഗതന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി രമ, സെക്രട്ടറി മീര എന്‍.മേനോന്‍, ഫാ. ബേബി ജെ.പോത്താറ, മെഡിക്കല്‍ ഓഫീസര്‍ ഡോ. അലക്‌സ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.