Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോക്കററടിയും കവര്‍ച്ചയും നിത്യസംഭവമാകുന്നു
12/09/2016

വൈക്കം: കോട്ടയം, എറണാകുളം ജില്ലകളിലെ ബസ്സുകളില്‍ യാത്രചെയ്യുന്ന യാത്രക്കാരുടെ പണവും, സ്വര്‍ണ്ണാഭരങ്ങളുള്‍പ്പെടെയുള്ള വിലപ്പെട്ട സാധനങ്ങള്‍ പോക്കററടിയും കവര്‍ച്ചയും മൂലം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുകയാണ്. ചെറുതും വലുതുമായ തുകകള്‍ നഷ്ടപ്പെട്ടാല്‍ ബഹുഭൂരിപക്ഷം പേരും പരാതി നല്‍കാത്തതുമൂലം പോലീസോ പൊതു സമൂഹമോ ഇതൊന്നും അറിയാതെ പോകുന്നു. കാല്‍നടയാത്രക്കാരുടെ മാലകള്‍ ബൈക്കില്‍ വന്ന് പൊട്ടിച്ചുകൊണ്ടുപോകുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ബഹുഭൂരിപക്ഷം സ്വകാര്യബസ്സുകളിലും ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ജീവനക്കാര്‍. ഇതുമൂലം രണ്ടും മൂന്നും പേരടങ്ങിയ പോക്കററടിസംഘം ബസുകളുടെ വാതിലുകളില്‍ സ്ഥാനം പിടിക്കുകയും ബസ്സുകാരെ സഹായിക്കുന്ന വ്യാജേന ഡോര്‍ തുറന്നു കൊടുക്കുകയും യാത്രക്കാരോട് മാന്യമായി പെരുമാറുകയും ചെയ്യും. പലവിധ പ്രശ്‌നങ്ങളുമായി യാത്രികര്‍ സ്ഥലകാലബോധമില്ലാതെ യാത്രചെയ്യുന്നതുമൂലമോ, ഉറങ്ങിപ്പോകുകയോ ചെയ്യുന്ന സമയത്ത് മനപ്പൂര്‍വ്വം പോക്കററടിക്കാര്‍ ബസ്സില്‍ തിക്കും തിരക്കും ഉണ്ടാക്കുകയും പോക്കററടിയും കവര്‍ച്ചയും നടത്തുകയും ചെയ്യുന്നു. പണ്ടുകാലങ്ങളില്‍ ബസ്സുകളില്‍ പോക്കററടി സൂക്ഷിക്കുക എന്ന് യാത്രക്കാര്‍ വ്യക്തമായി കാണുംവിധം സ്വകാര്യബസ്സുകളില്‍ എഴുതിവച്ചിരുന്നു. കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള കേരളത്തിലെ എല്ലാ ബസുകളിലും പോക്കററടി സൂക്ഷിക്കുക എന്ന സ്റ്റിക്കര്‍ പതിച്ചാല്‍ ബസ്സില്‍ കയറുന്ന സമയത്ത് ആളുകള്‍ പോക്കററടിയെകുറിച്ച് ബോധവാന്‍മാരാകുകയും ഒരുപരിധിവരെ ബസ്സിലെ പോക്കററടിയും മാലമോഷണവും കുറയ്ക്കാന്‍ കഴിയുന്നതുമാണ്.